ചന്ദനത്തിരികളുടെ ഗന്ധം
ഞാന്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു
എനിക്കുചുറ്റും മൂകത
കാണികളുടെ നിസ്സംഗത
ഗ്ലൌസിട്ട് പരസ്പരം കോര്‍ത്ത
കൈവിരലുകള്‍
പുതിയ ഷൂസ്, കണ്ണട(ഹ...ഹ... ഹ )
പിന്നെ തണുപ്പ്
മരവിപ്പ്, അന്ധാളിപ്പ്
എനിക്ക് മുകളില്‍
ഇരുണ്ട ആകാശം
വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്ന
പച്ച ഓലകള്‍
നിശബ്ദതയുടെ ഇടവേളകളില്‍
അകന്നു പോകുന്ന മണികിലുക്കങ്ങള്‍
ജനലുകളില്‍ നിന്നുള്ള എത്തിനോട്ടങ്ങള്‍
കുടകളുടെ ഘോഷയാത്ര
ഇനി, നനഞ്ഞ മണ്ണ്
പൂവിതളുകള്‍,
ഇരുട്ട്, ഏകാന്തത...
അതും കഴിഞ്ഞ്?
.......അറിയില്ല!