മണ്ണിനു മറയിട്ട പച്ചപ്പിനെ
ആയുധങ്ങള്‍ അരിഞ്ഞ് വീഴ്ത്തി
ആളും ആരവവും ഒഴിഞ്ഞപ്പോള്‍
ആ ചെടികളുടെ ഇലകളില്‍
വീണുറങ്ങിയ,
ചെറു ചില്ലകള്‍ക്കിടയില്‍
നൃത്തം വച്ച തുമ്പികളും പൂമ്പാറ്റകളും
വിഭ്രാന്തരായി അവിടെ പറന്നു നടന്നു
യുദ്ധക്കളത്തില്‍ കബന്ധങ്ങള്‍ക്കിടയിലൂടെ
ബന്ധുക്കളെ അന്വേഷിച്ചലയുന്നവരെപ്പോലെ.
പച്ചിലയുടെ മണം!
അതോ പച്ചരക്തത്തിന്റെ മണമോ?
അതോ നഷ്ടപ്പെട്ട പച്ചപ്പിന്റെ മണമോ?
valre nannayittundu..
മറുപടിഇല്ലാതാക്കൂthank u
മറുപടിഇല്ലാതാക്കൂ