നീ തിരിച്ചു പോയ വഴിയല്ലാതെ
മറ്റു വഴികളൊന്നും എനിക്കറിയില്ല
അതുകൊണ്ടാണ്
മടക്കയാത്രയുടെ കറുത്ത വളവുകളില്‍
നീ എന്നെ മാത്രം കണ്ടുമുട്ടുന്നത്
പണ്ട്
ഞാന്‍ കരയുന്നത്
വടക്കുനോക്കിയന്ത്രങ്ങള്‍
നിസ്സംഗരായി നോക്കിനില്‍ക്കാറുണ്ടായിരുന്നു
ഇപ്പോള്‍
എന്‍റെ വഴിതെറ്റലുകള്‍ കണ്ടു
അവ പൊട്ടിച്ചിരിക്കുന്നത് കണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ