2012 മേയ് 7, തിങ്കളാഴ്‌ച

അറിയിപ്പ്

നടന്ന വഴികളത്രയും
തിരിച്ചു നടക്കണമത്രേ
തെളിച്ച വിളക്കുകളൊക്കെയും
കെടുത്തിക്കളയണം
വരച്ച ചിത്രങ്ങളുടെ 
കടും നിറങ്ങള്‍ക്ക് മേല്‍ 
വെള്ളച്ചായം പൂശണം
പിന്നെ, 
ഉപ്പുതൂണാവേണ്ടെങ്കില്‍ 
തിരിഞ്ഞു നോക്കാതെ 
മരുഭൂമിയിലൂടെ 
സൂര്യനെ നോക്കി 
നടന്നു പോകാം
ശൂന്യതയിലേക്ക് 
രക്ഷപ്പെടാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ