ഞാന്‍
സ്വപ്നാടക
കിനാവ് പൊള്ളിച്ചവള്‍
സ്മൃതിയുടെ കുഴിമാടം കാക്കുന്നവള്‍
കാറ്റിന്‍റെ വേഗം നോക്കുന്നവള്‍
ജലത്തെ പ്രണയിക്കുന്നവള്‍
നിലാവ് പുതച്ചുറങ്ങുന്നവള്‍
മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന
മണല്‍ത്തരി
പുല്‍ക്കൊടികളെ
മരണം പുതപ്പിക്കും
മഞ്ഞുകാറ്റ്
ഇന്നലെ ഇന്ന് നാളെ
ഇവിടെ ഇപ്പോള്‍
ഒരു കുഞ്ഞു പുഞ്ചിരി
ഒരു തുള്ളി കണ്ണുനീര്‍
ഞാന്‍ ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ